- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരം; ചണ്ഡിഗഢിനെ അഭിനന്ദിച്ച് അമിത് ഷാ
ചണ്ഡിഗഢിനെ അഭിനന്ദിച്ച് അമിത് ഷാ
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരം; ചണ്ഡിഗഢിനെ അഭിനന്ദിച്ച് അമിത് ഷാപുതിയ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരം; ചണ്ഡിഗഢിനെ അഭിനന്ദിച്ച് അമിത് ഷാചണ്ഡീഗഡ്: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയ രാജ്യത്തെ ആദ്യ നഗരമായ ചണ്ഡിഗഢിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാരതീയ ന്യായ സംഹിത (BNS), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയം (BSA) തുടങ്ങി രാജ്യത്ത് നിലവില്‍ വന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും നടപ്പിലാക്കിയ നഗരമെന്ന രീതിയിലാണ് അഭിനന്ദനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെല്ലായിടത്തും നിയമം പൂര്‍ണമായി നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.
പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇന്ത്യന്‍ ക്രിമിനല്‍ നിയമവ്യവസ്ഥയുടെ സുവര്‍ണ ദിനമാണിത്. മുന്‍ ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡ് (IPC), ക്രിമിനല്‍ നടപടിച്ചട്ടം (CrPC), എവിഡന്‍സ് ആക്ട് എന്നിവ ബ്രിട്ടീഷുകാരുടെ സംരക്ഷണത്തിനുവേണ്ടി മാത്രമുള്ള നിയമങ്ങളായിരുന്നു. അവയ്ക്ക് 160 വര്‍ഷത്തെ പഴക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന നിയമങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്,'' അമിത് ഷാ പറഞ്ഞു.
അഴിമതി കുറയ്ക്കുന്നതിനും കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമായി സര്‍ക്കാര്‍ 'ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍' എന്ന പുതിയ തസ്തിക സൃഷ്ടിച്ചതായി അദ്ദേഹം അറിയിച്ചു. മാത്രമല്ല 'രാജ്യ ദ്രോഹം' എന്ന വാക്ക് മാറ്റി 'ദേശദ്രോഹം' എന്നാക്കി നിയമത്തില്‍ ഉള്‍പ്പെടുത്തി. പുതിയ ക്രിമിനല്‍ നിയമ വ്യവസ്ഥയ്ക്ക് കീഴില്‍ രാജ്യത്ത് 11 ലക്ഷം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും നാല് മാസം കൊണ്ട് ഇതില്‍ 9,500 കേസുകളിലും വിധിന്യായം പുറപ്പെടുവിച്ചതായും അമിത്ഷാ പറഞ്ഞു.
2024 ജൂലൈ ഒന്നുമുതലാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ഇന്നത്തെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമാക്കുകയാണ് പുതിയ നിയമങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്.