- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈടില്ലാത്ത കാര്‍ഷിക വായ്പ; പരിധി 1.6 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
ഈടില്ലാത്ത കാര്‍ഷിക വായ്പ; പരിധി 1.6 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി: ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1.6 ലക്ഷത്തില്‍നിന്ന് 2 ലക്ഷമായി റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു. 2025 ജനുവരി ഒന്നിനകം പുതിയ മാറ്റം വായ്പകളില്‍ പ്രതിഫലിക്കണമെന്നാണ് ഉത്തരവ്. കര്‍ഷകര്‍ക്ക് വായ്പ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാണ്.
2 ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പയ്ക്ക് ഈട് നല്‍കണം. നടപ്പുസാമ്പത്തികവര്‍ഷം 27.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പയായി അനുവദിക്കണമെന്നാണ് ബാങ്കുകള്‍ക്ക് ടാര്‍ഗറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യമാകെ വിതരണം ചെയ്തത് 24.8 ലക്ഷം കോടി രൂപയുടെ വായ്പയാണ്.
Next Story