- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക പരിശീലനം നടക്കുമ്പോള്‍ പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ച് വീണു; ഗുരുതര പരിക്കേറ്റ ജവാന്‍ മരിച്ചു
പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ച് വീണു; ഗുരുതര പരിക്കേറ്റ ജവാന്‍ മരിച്ചു
ബികാനീര്‍: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന്‍ മരിച്ചു. മിര്‍സാപൂര്‍ സ്വദേശിയായ ഹവില്‍ദാര്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ (31) എന്ന സൈനികനാണ് മരിച്ചത്. ബികാനീറിലെ മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ പീരങ്കി കൊണ്ടുള്ള വെടിവെയ്പ്പിനിടെയാണ് അപകടം.
ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീല്‍ഡില്‍ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടന്‍ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തില്‍ ചന്ദ്ര പ്രകാശ് പട്ടേല്‍ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
വാഹനത്തിന്റെ ബോഡിയില്‍ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ക്ക് സാരമായ പരിക്കേറ്റിരുന്നു. ഉടനെ തന്നെ സൂരത്ഗര്‍ ആര്‍മി ആശുപത്രിയില്‍ എത്തിച്ചു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. 199 മീഡിയം ആര്‍ട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേല്‍ 13 വര്‍ഷമായി സൈന്യത്തില്‍ സേനവമനുഷ്ഠിക്കുകയാണ്.