- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മറ്റൊരു വിവാഹത്തിനൊരുങ്ങി യുവാവ്; സ്നേഹത്തോടെ വിളിച്ചു വരുത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി: സംഭവം യുപിയില്‍
പ്രണയത്തിൽ നിന്ന് പിന്മാറി, വിളിച്ചുവരുത്തിയ ശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി
ലഖ്നൗ: എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തന്നെ ചതിച്ച കാമുകനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. യുവാവിനെ അവസാനമായി ഒരു നോക്ക് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ യുവതി ജനനേന്ദ്രിയം മുറിച്ചെടുക്കുക ആയിരുന്നു. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് വിളിച്ചു പറഞ്ഞതനുസരിച്ച് പോലിസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എട്ട് വര്‍ഷമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും വേര്‍പിരിയാനാവാത്ത വിധം അടുക്കുകയും ചെയ്തു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അതിനുള്ള പദ്ധതി തയ്യാറാക്കിയ യുവതി അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞാണ് യുവാവിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുക ആയിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും പൊലീസിനെ അറിയിച്ചു.
യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറില്‍ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.