ചെന്നൈ: സിറ്റി ബസ് സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനുമായി ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എം.ടി.സി). 2025 അവസാനത്തോടെ നിലവിലുള്ള 3200 ഇലക്ട്രിക് ബസുകള്‍ക്ക് പുറമെ 1320 ബസുകള്‍ കൂടി എം.ടി.സി നിരത്തിലിറക്കും. കാലപ്പഴക്കം ചെന്ന ബസുകള്‍ക്ക് പകരം പുതുതായി ഇലക്ട്രിക് ബസുകളാണ് നിരത്തിലിറക്കുക. നിലവില്‍ പ്രതിദിനം 3200 ബസുകളാണ് എം.ടി.സി സര്‍വിസ് നടത്തുന്നത്.

2025 അവസാനത്തോടെ പരമാവധി മാലിന്യ രഹിത പൊതുഗതാഗത സംവിധാനം കൊണ്ടു വരാനാണ് പദ്ധതിയെന്ന് എം.ടി.സി മാനജിങ് ഡയറക്ടര്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് പറഞ്ഞു. ലോക ബാങ്ക് സഹായത്തോടെ 1000 ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ കോര്‍പറേഷന്‍ പദ്ധതി ഇട്ടിട്ടുണ്ട്. അതേസമയം, എം.ടി.സിയുടെ കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പകരം പുതിയ ഡീസല്‍ ബസുകള്‍ ഈ വര്‍ഷം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ആല്‍ബി ജോണ്‍ വര്‍ഗീസ് പറഞ്ഞു.