- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നു; ജീവനക്കാര്‍ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു'; കേന്ദ്രമന്ത്രിക്ക് കത്തയച്ച് പി ടി ഉഷ
കേന്ദ്രമന്ത്രിക്ക് കത്തയച്ച് പി ടി ഉഷ
ന്യൂഡല്‍ഹി: കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി ആരോപണം ഉന്നയിച്ച് കായിക മന്ത്രിക്ക് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും പിടി ഉഷ കത്തില്‍ പറയുന്നു. ഇന്ത്യന്‍ ഗോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഉഷയുടെ വിമര്‍ശനം.
കായിക മന്ത്രാലയ്തിലെ ജീവനക്കാര്‍ കായികമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചട്ടലംഘനം നടത്തുന്ന പല കായിക സംഘടനകളെയും പിന്തുണയ്ക്കുകയാണെന്നും പിടി ഉഷ ആരോപിച്ചു. ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന്‍ തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളാണ് പിടി ഉഷയുടെ എതിര്‍പ്പിന് കാരണം.
ഹരിഷ് കുമാര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ത്യന്‍ ഗോള്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകരിച്ച നടപടിയെ കായിക മന്ത്രാലയം വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഈ നടപടി തെറ്റിദ്ധരിക്കപ്പെടുമെന്നും നിയമ പരിശോധനകള്‍ക്ക് വിധേയമായിട്ടില്ലെന്നുമായിരുന്നു കായിക മന്ത്രാലയത്തിന്റെ വിമര്‍ശനം.
കായിക മന്ത്രിയെ യഥാര്‍ത്ഥ വസ്തുക്കള്‍ കായിക മന്ത്രാലയത്തിലെ ജീവനക്കാര്‍ അറിയിക്കാറില്ലെന്നും മന്‍സൂഖ് മാണ്ഡവ്യയ്ക്ക് അയച്ച കത്തില്‍ പിടി ഉഷ വ്യക്തമാക്കി. ഡിസംബര്‍ 15നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ രണ്ടു വിഭാഗങ്ങള്‍ രണ്ടിടങ്ങളിലായി ഇന്ത്യന്‍ ഗോള്‍ഫ് യൂണിയന്റെ തെരഞ്ഞെടുപ്പ് നടത്തിയത്.
ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജേന്ദര്‍ സിങ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒളിമ്പിക് ഭവനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹരിഷ് കുമാര്‍ ഷെട്ടിയാണ് വിജയിച്ചത്. നടപടിക്രമങ്ങള്‍ പരിശോധിച്ചശേഷം ഹരിഷ് കുമാര്‍ ഷെട്ടി വിഭാഗത്തെ അംഗീകരിച്ചുകൊണ്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനമാണ് കായിക മന്ത്രാലയത്തിന്റെ വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍, ഇതിനെതിരെയാണ് ഉഷ രംഗത്തെത്തിയത്.