മുംബൈ: ഏഴാം ക്ലാസില്‍ പഠിക്കുന്ന സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ സീനിയര്‍ വിദ്യാര്‍ഥിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് പരാതി. സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ ദേഷ്യം ഒടുവില്‍ ക്വെട്ടേഷന്‍ കൊടുക്കുന്നതിലെത്തിയെന്നാണ് ഏഴാം ക്ലാസുകാരനെതിരായ പരാതിയില്‍ പറയുന്നത്.

ഒന്‍പതാം ക്ലാസിലെ കുട്ടിക്കാണ് ഏഴില്‍ പഠിക്കുന്ന വിദ്യാര്‍ഥി ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ തുകയായ 100 രൂപ വിദ്യാര്‍ഥി നല്‍കുകയും ചെയ്തു. പുണെയിലെ ദൗണ്ട് പ്രദേശത്താണ് സംഭവം.

സ്‌കൂള്‍ പ്രോഗ്രസ് കാര്‍ഡില്‍ രക്ഷിതാവിനു പകരം താന്‍ തന്നെ ഒപ്പിട്ടത് അധ്യാപകരെ അറിയിച്ചതാണ് വിദ്യാര്‍ഥിയെ പ്രകോപിതനാക്കിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. വിവരം അറിഞ്ഞിട്ടും ചെറുവിരല്‍ അനക്കാതിരുന്ന ഹെഡ്മാസ്റ്റര്‍ക്കും രണ്ടു അധ്യാപകര്‍ക്കുമെതിരെ പൊലീസ് നടപടിയെടുത്തിട്ടുമുണ്ട്.