ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ചു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ വ്യാപ്തിയെത്തുടര്‍ന്ന് ഫയര്‍ എന്‍ജിനുകള്‍ക്ക് അടുത്തെത്താനാവുന്നില്ല. ഡല്‍ഹി - വസീറാബാദ് റോഡില്‍വച്ചാണ് ഗ്യാസ് ട്രക്കിനു തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഇന്ന് രാവിലെ 3.30ഓടെ ഡല്‍ഹിയിലെ വസീറാബാദിലെ ഭോപ്പുര ചൗക്കിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ഇല്ല. രണ്ട് മൂന്ന് വീടുകള്‍ക്കും ചില വാഹനങ്ങള്‍ക്കും തീപിടിച്ചതായാണ് റിപ്പോര്‍ട്ട്. സിലണ്ടറുകള്‍ക്ക് തീ പിടിച്ച് പൊട്ടിത്തെറിച്ചപ്പോള്‍ ഉഗ്ര ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ പ്രതിധ്വനിച്ചു.