കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ വീണ് മൂന്ന് തൊഴിലാളികളെ കാണാതായതായി. ബന്താല ഏരിയയിലെ കൊല്‍ക്കത്ത ലെതര്‍ കോംപ്ലക്‌സിലെ ലെതര്‍ യൂണിറ്റുകളുടെ മലിനജലം അടഞ്ഞ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി കാല്‍തെറ്റി 20 അടിയോളം താഴേക്ക് വീണതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിന്നാലെ മറ്റ് രണ്ടുപേരും അകത്തേക്ക് വീണു.

ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഫര്‍സാന്‍ ഷെയ്ഖ്, ഹാസി ഷെയ്ഖ്, സുമന്‍ സര്‍ദാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

മൂന്ന് തൊഴിലാളികളും കോര്‍പ്പറേഷന്റെ ശുചീകരണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും അവര്‍ വ്യവസായ യൂനിറ്റ് മാനേജ്‌മെന്റ് ടീമിന്റെ ഭാഗമായിരിക്കണമെന്നും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.