ബെംഗളൂരു: പോക്‌സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നല്‍കാന്‍ എത്തിയതായിരുന്നു 17 വയസ്സുകാരി.

പ്രതിക്കു ശിക്ഷ ലഭിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാള്‍ കൂടിക്കാഴ്ചയ്ക്കായി പെണ്‍കുട്ടിയെ ഹോട്ടലിലേക്കു ക്ഷണിച്ചു. ശേഷം മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായും പുറത്തു പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.