- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടേക്ക് ഓഫിന് തൊട്ടു മുമ്പ് എമര്‍ജന്‍സി സ്ലൈഡ് പ്രവര്‍ത്തിപ്പിച്ച് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെതിരെ നടപടി
ടേക്ക് ഓഫിന് തൊട്ടു മുമ്പ് എമര്‍ജന്‍സി സ്ലൈഡ് പ്രവര്‍ത്തിപ്പിച്ച് യാത്രക്കാരന്‍; ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനെതിരെ നടപടി
ന്യൂ ഡല്‍ഹി: ടേക്ക് ഓഫിന് തൊട്ടു മുന്‍പ് യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി സ്ലൈഡ് പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ലേയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പിന്നാലെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിച്ചു. നടപടികളുടെ ഭാഗമായി ഈ യാത്രക്കാരനെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്റിഗോ അറിയിച്ചു. ഇന്റിഗോയുടെ 6E 5161 വിമാനം ഡല്‍ഹിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത നടപടി. അടിയന്തിര സാഹചര്യങ്ങളില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകളിലൂടെ പുറത്തിറക്കാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വിമാനത്തിലെ എമര്‍ജന്‍സി സ്ലൈഡ്.
അതേസമയം മറ്റ് യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം A320 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ഇന്റിഗോ തങ്ങളുടെ ന്യൂഡല്‍ഹി-ലേ സര്‍വീസിനായി ഉപയോഗിക്കുന്നത്.