- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് കാമാഖ്യ എക്‌സ്പ്രസ്; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനവുമായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും
കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി
ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) പതിനൊന്ന് എസി ബോഗികളാണ് പാളം തെറ്റിയത്. 11.45-ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിലാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടര്‍ന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്- കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ അഗ്‌നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ സുധാംഷു സരാംഗി അറിയിച്ചു. എന്‍ഡിആര്‍ഫ് സംഘങ്ങളും അഗ്‌നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവില്‍ നിന്ന് ആസാമിലെ ഗുവഹാട്ടിയിലുള്ള കാമാഖ്യ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അപകട സ്ഥലത്തേയ്ക്ക് ട്രെയിന്‍ അയച്ചതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ അശോക് കുമാര്‍ മിശ്ര അറിയിച്ചു.
അപകടത്തിനിരയായവരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി. അപകടത്തെത്തുടര്‍ന്ന് ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും അദ്ദേഹം വ്യക്തമാക്കി. ധൗലി എക്‌സ്പ്രസ്, നീലാചല്‍ എക്‌സ്പ്രസ്, പുരുലിയ എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്. സഹായത്തിനായി 8455885999, 8991124238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് റെയില്‍വേ അറിയിക്കുന്നു.