- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല് നീക്കിയ കേസ്; നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി
വിദ്യാർഥികളുടെ പൂണൂൽ നീക്കിയതിൽ കോടതി നോട്ടിസ്
ബെംഗളൂരു: പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള സിഇടി പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചു വാങ്ങി വലിച്ചെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും കര്‍ണാടക എക്സാമിനേഷന് അതോറിറ്റിക്കും (കെഇഎ) കര്‍ണാടക ഹൈക്കോടതി നോട്ടിസയച്ചു.
അഖില കര്‍ണാടക ബ്രാഹ്മണ മഹാസഭയാണ് കോടതിയെ സമീപിച്ചത്. അനീതി നേരിട്ട വിദ്യാര്‍ഥികളുടെ പേരുകള്‍ ഹര്‍ജിയില്‍ പറയണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ജൂണ്‍ 9ന് പരിഗണിക്കും. പൊലീസും ബാലാവകാശ കമ്മിഷനും നേരത്തേ കേസെടുത്തിരുന്നു.
Next Story