- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ കാണാതായെന്ന് പരാതി; യുവാവിന്റെ വീട്ടില്‍ പരിശോധന; പീഡനം ഭയന്ന് ജീവനൊടുക്കി യുവാവ്; പിന്നാലെ കാണാതായ യുവതി മറ്റൊരാളെ വിവാഹം ചെയ്തെന്ന് കണ്ടെത്തല്‍
യുവതിയെ കാണാതായി; അന്വേഷണം ഭയന്ന് യുവാവ് ജീവനൊടുക്കി
ഗുരുഗ്രാം: ഒരു യുവതിയുടെ കിഡ്‌നാപ്പിങ് കേസന്വേഷണം നഷ്ടമാക്കിയത് ഒരു യുവാവിന്റെ ജീവന്‍. 20കാരിയുടെ തിരോധാനത്തില്‍ അന്വേഷണം നേരിട്ട യുവാവ് പൊലീസിന്റെ മര്‍ദ്ദനം ഭയന്ന് മെയ് ഏഴിന് ജീവനൊടുക്കുകയായിരുന്നു. യുവതി മറ്റൊരാളെ വിവാഹം ചെയ്തതായി പിന്നീട് കണ്ടെത്തി.
ഗുരുഗ്രാമിലെ ഒരു സി.എന്‍.ജി പമ്പിലെ ജീവനക്കാരനായ ഖ്വാജ്പൂര്‍ ഗ്രാമവാസിയായ അര്‍ജുന്‍ സിങിനാണ് ജീവന്‍ നഷ്ടമായത്. ദിലാവാരി ദേവി കോളേജിലെ ബി.എ. വിദ്യാര്‍ഥിനിയായ കുംകും ദേവിയെയാണ് മെയ് 2ന് കാണാാതായതായി വീട്ടുകാര്‍ പരാതി നല്‍കിയത്. യുവതിയെ തട്ടിക്കൊണ്ടുപോയതായി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. കോളേജില്‍ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം മെയ് 2 ന് അവള്‍ അപ്രത്യക്ഷയായി. പരാതിയെതുടര്‍ന്ന് പൊലീസ് നിരന്തരം യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തുകയും വീട്ടു സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
പൊലീസ് തന്നെ മര്‍ദിക്കുമെന്ന ഭയംകൊണ്ടാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്ന് സഹോദരി പറഞ്ഞു. ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ ക്രൂരമായി പീഡിപ്പിക്കുമെന്ന് അര്‍ജുന്‍ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരി ശീതള്‍ ആരോപിച്ചു. യുവാവിന്റെ മരണ ശേഷമാണ് കാണാതായ യുവതിയെ മോഹിത് എന്നയാളുമായി വിവാഹം ചെയ്ത നിലയില്‍ കണ്ടെത്തിയത്. അര്‍ജുന്റെ പിതാവ് യുവതിയുടെ കുടുംബത്തിനെതിരെ കൊലപാതക കുറ്റം ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ്.
അര്‍ജുന്റെ അമ്മാവന്‍ വീരേന്ദ്ര വെളിപ്പെടുത്തിയത്, തന്റെ അനന്തരവന്‍ ബന്ധുക്കളുടെ വീടുകളില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ്. 'പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു,' വീരേന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അര്‍ജുന്റെ പിതാവ് കുംകത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. അര്‍ജുന്റെ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.