- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങി; പിതാവിനെ തട്ടിക്കൊണ്ടു പോയി വിരല്‍ മുറിച്ച് കൊള്ളപ്പലിശ സംഘം: അഞ്ച് പേര് അറസ്റ്റില്‍
മകനെടുത്ത വായ്പ മുടങ്ങി; പിതാവിനെ തട്ടിക്കൊണ്ടുപോയി വിരൽ മുറിച്ച 5 പേർ അറസ്റ്റിൽ
ചെന്നൈ: മകനെടുത്ത വായ്പയുടെ പലിശ അടവ് മുടങ്ങിയതിന് 71 വയസ്സുകാരനായ പിതാവിനെ തട്ടിക്കൊണ്ടു പോയി വിരലുകള്‍ മുറിച്ചു. സംഭവത്തില്‍ കൊള്ളപ്പലിശ സംഘത്തിലുള്‍പ്പെട്ട അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കടലൂര്‍ സ്വദേശി നടരാജനാണ് ആക്രമണത്തിന് ഇരയായത്. നടരാജന്റെ മകന് മണികണ്ഠന് ചിദംബരത്ത് നടത്തുന്ന പലചരക്ക് മൊത്തക്കച്ചവട സ്ഥാപനത്തിന്റെ വികസനത്തിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. പലിശ അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പിതാവിനെ തട്ടിക്കൊണ്ടു പോയി വിരല്‍ മുറിച്ചത്.
Next Story