- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി നിര്‍മ്മാണ തൊഴിലാളി
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി നിര്‍മ്മാണ തൊഴിലാളി
ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ട് ഭര്‍്തതാവ് ഞെട്ടി. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇറേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി കണ്ടത്. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിന്റെ റേഷന്‍ കാര്‍ഡിലാണ് ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്ത് 'ബീയര്‍ കുപ്പി'യുള്ളത്.
വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണു വിചിത്ര സംഭവം. ബീയര്‍ കുപ്പിയുടെ ചിത്രമുള്ള കാര്‍ഡ് സ്വീകരിക്കാനാകില്ലെന്നു പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, റജിസ്‌ട്രേഷന്‍ മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.