- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി; സംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് കരഞ്ഞു
മരിച്ചെന്ന് വിധിയെഴുതി; സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് കരഞ്ഞു
ബെംഗളൂരു: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്‌കാരത്തിനായി ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കള്‍ ഉടന്‍ കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി ഹാസന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം.
അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്സിജന്‍ നല്‍കുന്നത് നിര്‍ത്തിയാല്‍ മരിക്കുമെന്നും ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു.
ഓക്സിജന്‍ വേര്‍പെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടര്‍ന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.