- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മര്‍ദ്ദനം; ക്രൈസ്തവര്‍ക്കെതിരെ ആക്രമണമെന്ന് പരാതി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആക്രമണമെന്ന് പരാതി. ദുര്‍ഗിലെ ഷിലോ പ്രെയര്‍ ടവറിലെത്തി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സുവിശേഷ പ്രാസംഗികരെ മര്‍ദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ നീക്കിയത്. മതപരിവര്‍ത്തനം ആരോപിച്ച് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
നടന്നത് മത പരിവര്‍ത്തനമാണെന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇത് പരിശോധിക്കാന്‍ എത്തിയവരെ തടഞ്ഞുവെന്നും സ്ത്രീകളെ ആക്രമിച്ചുവെന്നും ബജ്‌റംഗ്ദള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മതപരിവര്‍ത്തനം നടന്നതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും അഡീ എസ്പി ചൂണ്ടിക്കാട്ടി.
Next Story