- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ പെണ്‍കുട്ടി ലവ് ജിഹാദിന് ഇരയാണോ; സ്വന്തം മതത്തിലേക്ക് തിരിച്ചുവരാന്‍ മടിയെങ്കില്‍ വിഷം കൊടുക്കൂ'; വിവാദ പരാമര്‍ശവുമായി തെലങ്കാന എംഎല്‍എ
ഹൈദരാബാദ്: ലവ് ജിഹാദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി തെലങ്കാന എംഎല്‍എ ടി.രാജാ സിങ്. ഹൈദരാബാദിലെ ഗോഷാമഹലില്‍ നിന്നുള്ള ജനപ്രതിനിധിയായ രാജ ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഈയിടെ നടത്തിയ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. നിങ്ങളുടെ പെണ്‍കുട്ടി ലവ് ജിഹാദിന് ഇരയാണെങ്കില്‍ സ്വന്തം മതത്തിലേക്ക് തിരിച്ചുവരാന്‍ മടിക്കുകയാണെങ്കില്‍ വിഷം കൊടുക്കൂ എന്നാണ് സിങ് പറഞ്ഞത്.
കഴിഞ്ഞയാഴ്ച മധ്യപ്രദേശില്‍ ദസറ ആഘോഷത്തിനിടെ നടന്ന പൊതുപരിപാടിയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിങ്ങിന്റെ പരാമര്‍ശം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് കേസെടുത്തു. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ ഇദ്ദേഹത്തിന്റെ പേരില്‍ വേറെയും കേസുകളുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍, രാമനവമി ഘോഷയാത്രയ്ക്കിടെ പൊലീസിനെതിരെ ഭീഷണി മുഴക്കിയതിനും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.