ബെംഗളൂരു: കര്‍ണാടകയില്‍ ര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഒരുപോലെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മാസത്തില്‍ ശമ്പളത്തോട് കൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുന്ന മെന്‍സ്ട്രുല്‍ പോളിസി 2025 ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ ബീഹാറിനും ഒഡിഷക്കും പിന്നാലെ ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന സംസ്ഥാനമായി കര്‍ണാടക മാറി.

എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു അവധി ബാധകം. കര്‍ണാടകയിലാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല, സ്വകാര്യ മേഖലയില്‍ കൂടി നിയമം പ്രവര്‍ത്തികമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി യാഥാര്‍ത്ഥ്യമാകുന്നത്.