- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി;മൃതദേഹം വയലില്‍ കുഴിച്ചിട്ടു: പരിസരവാസായ പ്രതി അറസ്റ്റില്‍
പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി
ത്രിപുര: പതിനാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പരിസരവാസിയായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. കൊലയ്ക്ക് ശേഷം നാടുവിട്ട പ്രതിയെ അസമിലെ നിലംബസാറില്‍ നിന്നാണ് പിടികൂടിയത്. പീഡനത്തിനുശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു.
ശനിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പരിസരവാസിയായ പ്രതിക്ക് കുഞ്ഞുമായി നല്ല അടുപ്പമുണ്ട്. പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് ഇയാള്‍ കുഞ്ഞിന്റെ അമ്മയില്‍ നിന്നും കുഞ്ഞിനെ കൈക്കലാക്കി കടക്കുക ആയിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശങ്കയിലായി. തുടര്‍ന്ന് ഗ്രാമവാസികളെല്ലാം ചേര്‍ന്ന് കുഞ്ഞിനെ തിരഞ്ഞിറങ്ങി.
തുടര്‍ന്ന് വയലില്‍ കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിനു കൈമാറി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.