- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായു ഗുണനിലവാര സൂചിക 300ന് മുകളില്‍; ദീപാവലി ആഘോഷം നടക്കാനിരിക്കെ ഡല്‍ഹിയില്‍ വായുമലിനീകരണം ആശങ്കയായി തുടരുന്നു
ന്യൂഡല്‍ഹി: തിങ്കളാഴ്ച ദീപാവലി ആഘോഷിക്കാനിരിക്കെ ഡല്‍ഹിയില്‍ ആശങ്കയായി വായുമലിനീകരണ നിരക്ക്. ദീപാവലി വാരാന്ത്യത്തിനായി ദേശീയ തലസ്ഥാനം ഒരുങ്ങുമ്പോള്‍ ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശം വിഭാഗത്തില്‍ തന്നെ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പലയിടത്തും വായു ഗുണനിലവാര സൂചിക 300ന് മുകളില്‍. ഇതിനോടകം GRAP 1 പ്രകാരം ഉള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) കണക്കനുസരിച്ച്, രാവിലെ 8 മണിക്ക് AQI 367 ആയി കാണപ്പെട്ടു. AQI റീഡിംഗിനെ നല്ലത് (0-50), തൃപ്തികരമായത് (51-100), മിതമായ മലിനീകരണം (101-200), മോശം (201-300), വളരെ മോശം (301-400), ഗുരുതരമായത് (401-500) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ആനന്ദ് വിഹാര്‍, ബവാന, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ യഥാക്രമം 276, 367, 310, 212 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്. ദ്വാരക സെക്ഷന്‍ 8-ല്‍ 305 ഉം, നെഹ്റു നഗറില്‍ 269 ഉം, ഐജിഐ വിമാനത്താവളത്തില്‍ (ടി3) 221 ഉം, രോഹിണിയില്‍ 245 ഉം, പുസയില്‍ 224 ഉം, ഇന്ത്യാ ഗേറ്റില്‍ (200) ഉം വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.