- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തിവെപ്പിലെ അപാകത; ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ കൈ അഴുകിയ നിലയില്‍: കൈ മുറിച്ചു മാറ്റാന്‍ സാധ്യത: ആശുപത്രിക്കെതിരെ പരാതി നല്‍കി കുടുംബം
ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ കൈ അഴുകിയ നിലയില്‍
നോയിഡ: ഉത്തര്‍പ്രദേശില്‍ നവജാത ശിശുവിന്റെ കൈ അഴുകിയ നിലയില്‍. കുത്തിവെയ്പ്പ് എടുത്തപ്പോഴുണ്ടായ അപാകതയാണെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞിന്റെ പിതാവ് ബാലേശ്വര്‍ ഭാട്ടി പൊലീസില്‍ പരാതി നല്‍കി. ഈ മാസം 5ന് ജനിച്ച കുഞ്ഞിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ കുത്തിവയ്പ്പു നല്‍കിയ ശേഷം കുഞ്ഞിന്റെ കൈ വീര്‍ക്കുകയും നീല നിറമാവുകയും ചെയ്തു. കുടുംബം പരാതി ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിന്റെ നില വഷളായപ്പോള്‍ നഴ്സിങ് ഹോമിലെ ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് വീണ്ടും മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കൈ അഴുകി തുടങ്ങിയതിനാല്‍ കൈ മുറിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.