- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയില്‍ എഞ്ചിനീയര്‍ ഓടിച്ച കാര്‍ ഇടിച്ചു; കാല്‍നടയാത്രക്കാരായ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
മദ്യലഹരിയില്‍ എഞ്ചിനീയര്‍ ഓടിച്ച കാര്‍ ഇടിച്ചു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
ആഗ്ര: മദ്യലഹരിയിലായിരുന്ന എന്‍ജിനീയര്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരായ അഞ്ചു പേര്‍ മരിച്ചു. ന്യൂ ആഗ്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നഗ്ല ബുധിയിലായിരുന്നു അപകടം. വാഹനമോടിച്ച ആഗ്ര സ്വദേശി അനീഷ് ഗുപ്തയെ (40) അറസ്റ്റ് ചെയ്തു. ഇയാളുടെ വാഹനവും കണ്ടുകെട്ടി.
നോയിഡയിലെ സ്വകാര്യകമ്പനിയില്‍ എന്‍ജിനീയറായ ഇയാള്‍ ദീപാവലി അവധിക്കു നാട്ടിലെത്തിയതാണ്. രക്തപരിശോധനയില്‍ ലഹരിയുടെ സാന്നിധ്യം തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അമിത വേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ കയറിയശേഷം കാല്‍നടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഇടിയേറ്റ 7 പേരില്‍ 5 പേരും ആശുപത്രിയിലെത്തിയപ്പോഴേക്ക് മരിച്ചു. 2 പേര്‍ ചികിത്സയിലാണ്.
Next Story




