- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കാനുള്ള ദുരൂഹ നീക്കം; എസ്‌ഐആറിനെതിരെ പൊരുതുമെന്ന് എം കെ സ്റ്റാലിന്‍; സര്‍വകക്ഷി യോഗം വിളിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കാനുള്ള ദുരൂഹ നീക്കമാണ് കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. എസ്‌ഐആറിനെതിരെ പൊരുതുമെന്ന് എം കെ സ്റ്റാലിന്‍ അറിയിച്ചു. വിഷയത്തില്‍ ഞായറാഴ്ച സര്‍വ്വകക്ഷി യോഗം ചേരുമെന്ന് സ്റ്റാലിന്‍ അറിയിച്ചു.
ചെന്നൈയില്‍ ഡിഎംകെ സഖ്യത്തിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. മഴക്കാലത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംശയകരമാണെന്നും യോഗം വിലയിരുത്തി. അതേസമയം വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടിയായ എഐഎഡിഎംകെ പിന്തുണച്ചു.
കേരളം അടക്കം 12 സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫെബ്രുവരി എഴു വരെ നീണ്ടു നില്ക്കുന്ന നടപടികളാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.
കേരളത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ച് നടത്താന്‍ തടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വിശദീകരിച്ചു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ അസമിനെ മാത്രം എസ്‌ഐആറില്‍ നിന്ന് ഒഴിവാക്കും.




