- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യമായി യാത്ര; വ്യക്തത വരുത്തി റെയില്‍വേ
ന്യൂഡല്‍ഹി: കുട്ടികളുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നതില്‍ ടിക്കറ്റ് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇന്ത്യന്‍ റെയില്‍വേ. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണെങ്കിലും കുട്ടിക്ക് ഇരിക്കാന്‍ പ്രത്യേകം സീറ്റോ ബര്‍ത്തോ പ്രത്യേകം വേണമെങ്കില്‍ ഫുള്‍ ടിക്കറ്റ് ചാര്‍ജ് നല്‍കണം. നേരത്തെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കിടയില്‍ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പമുണ്ടായിരുന്നു. ബുക്കിങ് സമയത്ത് ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
കുട്ടികളുടെ ടിക്കറ്റ് ബുക്കിങില്‍ അറിയേണ്ട കാര്യങ്ങള്‍
കുട്ടികള്‍ക്ക് ടിക്കറ്റെടുക്കുമ്പോള്‍ പ്രായം, സീറ്റ് ഓപ്ഷന്‍, ഫെയര്‍ കാറ്റഗറി എന്നിവ കൃത്യമായി നല്‍കണം. അല്ലാത്ത പക്ഷം ടിക്കറ്റ് റദ്ദാകും.
5 വയസില്‍ താഴെ ഉള്ളവര്‍ക്ക് ടിക്കറ്റെടുക്കേണ്ട. എന്നാല്‍ പ്രത്യേകം സീറ്റ് വേണമെങ്കില്‍ മുഴുവന്‍ ചാര്‍ജും നല്‍കണം.
5 വയസ്സിനും 12നും ഇടക്ക് പ്രായമുള്ള കുട്ടികള്‍ക്ക് ഹാഫ് ടിക്കറ്റെടുക്കണം( പ്രത്യേകം സീറ്റോ ബെര്‍ത്തോ വേണ്ടെങ്കില്‍).
12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇളവുകളില്ല. മുഴുവന്‍ ടിക്കറ്റ് തുകയും നല്‍കണം.




