- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവില്‍ മോമോസ് വിറ്റ് മാസം സമ്പാദിക്കുന്നത് 30 ലക്ഷത്തിലേറെ രൂപ; കടയില്‍ ജോലി ചെയ്ത് വീഡിയോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റര്‍: അമ്പരന്ന് സോഷ്യല്‍ മീഡിയ
തെരുവില്‍ മോമോസ് വിറ്റ് മാസം സമ്പാദിക്കുന്നത് 30 ലക്ഷത്തിലേറെ രൂപ
കഴിഞ്ഞ കുറച്ച് കാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മോമോസ്. വലിയ വലിയ മാളുകളില്‍ മുതല്‍ തട്ടുകടകളില്‍ വരെ മോമോസ് ലഭ്യമാണ്. വലിയ വലിയ കടകളിലും മറ്റും മോമോസ് വിറ്റു പോകുമ്പോള്‍ അതിന് കണക്കുകള്‍ ഉണ്ട്. എന്നാല്‍ തെരുവിലെ കച്ചവടത്തിന്റെ യഥാര്‍ത്ഥ ചിത്രം ആര്‍ക്കും വ്യക്തമല്ല. എന്നാല്‍ ഇതാ തെരുവിലെ മോമോ വില്‍പ്പനയിലൂടെ എത്ര രൂപ വരുമാനം നേടാന്‍ കഴിയും എന്ന് തന്റെ വീഡിയോയിലൂടെ കാണിച്ചു തരികയാണ് ഒരു ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റര്‍.
കാസി പരെയ്ര എന്ന ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററാണ് വീഡിയോ പങ്കുവെച്ചത്. റോഡരികില്‍ ഒരു യുവാവ് നടത്തുന്ന മോമോ കിയോസ്‌കില്‍ ദിവസം മുഴുവന്‍ ജോലിക്കാരനായി നിന്നുകൊണ്ടാണ് കാസി പരെയ് രാ ഈ വീഡിയോ ലോകത്തിന് മുന്നിലേക്ക് എത്തിച്ചത്.വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് ഈ തട്ടുകടയില്‍ വില്‍പ്പന നടക്കുന്നത്. ജോലി തുടങ്ങി ആദ്യ മണിക്കൂറില്‍ 118 പ്ലേറ്റ് മോമോസാണ് വിറ്റുപോയത്. പിന്നീട് ചെറിയൊരു ഇടവേളയെടുത്ത് തിരികെ വന്നപ്പോള്‍ കിയോസ്‌കില്‍ തിരക്ക് കൂടി. മോമോ ഫ്രൈ ചെയ്യുന്നത് മുതല്‍ വെള്ളം നിറയ്ക്കുകയും സൂപ്പ് വിതരണവുമെല്ലാം ഇദ്ദേഹം ഇവിടെ ചെയ്തു.
ഒരു ദിവസം ഏകദേശം 950 പ്ലേറ്റ് മോമോയാണ് വില്‍ക്കപ്പെടുന്നത്. ഒരു പ്ലേറ്റിന് വില 110 രൂപയാണ്. അങ്ങനെ നോക്കുമ്പോള്‍ ദിവസം 104,500 രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഒരു മാസം 31.35 ലക്ഷം രൂപയിലേറെ കച്ചവടം നടക്കും. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഇതുവരെ 1.8 കോടിയിലേറെ പേര്‍ വീഡിയോ കണ്ടു. സൈബറിടത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വീഡിയോ വഴിതുറന്നത്.




