ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 400 ന് മുകളിലെത്തി. 39 വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളില്‍ 14 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400 ന് മുകളിലാണ്.

വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണങ്ങള്‍ പരിഷ്‌കരിച്ചു. രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ഒന്നാം ഘട്ടത്തില്‍ തന്നെ ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. വായു മലിനീകരണം കൂടുതല്‍ രൂക്ഷമായാല്‍ വര്‍ക്ക് ഫ്രം ഹോമും പരിഗണനയിലാണ്.