ന്യൂഡല്‍ഹി: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 25 കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബവാന സ്വദേശി റിസ്വാന്‍ (25) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന പ്രതി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര പീഡനം നന്നത്.

സംഭവ സമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് രക്തം വാര്‍ന്ന് ഒഴുകുന്നതും കുട്ടി കരയുന്നതും കണ്ടെത്തി. വൈദ്യപരിശോധന നടത്താനായി ഉടന്‍ തന്നെ എസ്ആര്‍എച്ച്‌സി ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ ചികിത്സയ്ക്കായി കുട്ടിയെ ിഎസ്എ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയും പ്രസക്തമായ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഫോറന്‍സിക് അനാലിസിസ് ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണം, പെണ്‍കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിങ് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്.