- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിലെ വായു മലിനീകരണം; 10 മുതല്‍ 15 വര്‍ഷം വരെയുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. ബി എസ് -III വരെയുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ നിരോധിക്കാനാണ് കോടതി അനുമതി. നേരത്തെ ഇത് വിലക്കിയ സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിച്ചാണ് നടപടി. ഡല്‍ഹി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. അമിക്കസ് ക്യൂറിയും ഡല്‍ഹി സര്‍ക്കാരിനെ പിന്തുണച്ചു.
കഴിഞ്ഞ തവണ അമിക്കസ് ക്യൂറി വായു മലിനീകരണത്തിലെ ആശങ്ക കോടതിയെ അറിയിച്ചിരുന്നിരുന്നു. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും സ്‌കൂളുകളില്‍ കായിക മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എന്നാല്‍ മലിനീകരണം നിയന്ത്രിക്കുന്നതിന് സാധ്യമായ നിര്‍ദേശങ്ങള്‍ മാത്രമേ പുറപ്പെടുവിക്കൂ എന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം, പുകമഞ്ഞ് കാരണം ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്. കാഴ്ച പരിധി പൂജ്യത്തില്‍ എത്തിയത് റോഡ് ഗതാതവും സ്തംഭിക്കാന്‍ കാരണമായി. ശൈത്യം കനത്തതോടെ സല്‍ഹിയില്‍ വായുമലിനീകരണവും രൂക്ഷമായി തുടരുകയാണ്.




