ഉഡുപ്പി: കര്‍ണ്ണാടകയിലെ ഉഡുപ്പിയില്‍ വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യില്‍നിന്നു കിണറ്റിലേക്കു വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉഡുപ്പി കിന്നിമുല്‍ക്കിയിലെ കീര്‍ത്തന എന്ന ഒന്നര വയസ്സുകാരിയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന കുട്ടിയെ തോളിലെടുത്ത് അമ്മ വീടിനടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കുട്ടി കിണറ്റിലേക്കു വീണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഉടന്‍ അമ്മ കയറുപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളുടെ സഹായത്തോടെ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉഡുപ്പി ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.