- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍; വിമാന സര്‍വ്വീസുകളെ ബാധിച്ചേക്കും
ന്യൂഡല്‍ഹി : ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തില്‍ രേഖപ്പെടുത്തി. ആകെ വായു ഗുണനിലവാര സൂചിക (എക്യുഐ) 386 ആയി. സിപിസിബിയുടെ സമീര്‍ ആപ്പില്‍ നിന്നുള്ള ഡാറ്റ പ്രകാരം നഗരത്തിലെ 16 നിരീക്ഷണ കേന്ദ്രങ്ങളില്‍ വായുവിന്റെ ഗുണനിലവാരം 'ഗുരുതരമായ' വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള സ്റ്റേഷനുകള്‍ 'വളരെ മോശം' നിലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂടല്‍മഞ്ഞ് ദൃശ്യപരത കുറയ്ക്കുന്നതിനാല്‍ ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലുടനീളം വിമാന സര്‍വീസുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവര്‍ അറിയിച്ചു. ഡല്‍ഹിയിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് പ്രതീക്ഷിക്കുന്നതിനാല്‍ വിമാന സര്‍വീസുകള്‍ വൈകാനും ഷെഡ്യൂള്‍ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഇന്‍ഡിഗോ ശനിയാഴ്ച യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദൃശ്യപതര കുറഞ്ഞതിനെത്തുടര്‍ന്ന് ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 66 വിമാനങ്ങളാണ് റദ്ദാക്കിയത്.




