- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറക്കുന്നതിനിടെ ഓയില്‍ പ്രഷര്‍ പൂജ്യമായി; എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ അടിയന്തിരമായി തിരിച്ചിറക്കി; ഒഴിവായത് വന്‍ ദുരന്തം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം എന്‍ജിനിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. വിമാനം ആകാശത്തായിരിക്കെ എന്‍ജിനിലെ ഓയില്‍ പ്രഷര്‍ അപ്രതീക്ഷിതമായി പൂജ്യത്തിലേക്ക് താഴ്ന്നതാണ് വിമാനം തിരിച്ചുപറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ബോയിംഗ് 777-337 ഇആര്‍ വിഭാഗത്തില്‍പ്പെട്ട എഐ 887 വിമാനമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ അപകടഭീഷണിയിലായത്.
രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതോടെ പൈലറ്റുമാര്‍ ജാഗ്രത പാലിക്കുകയും വിമാനം സുരക്ഷിതമായി തിരിച്ചിറക്കാന്‍ അനുമതി തേടുകയുമായിരുന്നു. തുടര്‍ന്ന് രാവിലെ 6:40-ഓടെ വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായും ആര്‍ക്കും പരിക്കുകളില്ലെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എന്‍ജിന്‍ തകരാറിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.




