ഹൈദരാബാദ്: സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ഖേദംപ്രകടിപ്പിക്കവെ വീണ്ടും വിവാദത്തിലായി തെലുങ്ക് നടന്‍ ശിവാജി. നടിമാര്‍ സാരി ധരിക്കണമെന്നും ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ശിവാജി പറഞ്ഞത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതില്‍ വിശ?ദീകരണം നല്‍കവെ, ഹൈദരാബാദില്‍ നടി നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമം ഉണ്ടായത് ശിവാജി ചൂണ്ടിക്കാട്ടുമ്പോഴായിരുന്നു പുതിയ പരാമര്‍ശം.

'അന്ന് ഞാന്‍ നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത് നിധി ഹൈദരാബാദിലെ മാളില്‍ പോയതുകൊണ്ടാണ്. അവിടെ ഒരു കൂട്ടം ആളുകള്‍ അവരെ വലിച്ചിഴക്കാന്‍ ശ്രമിച്ചു. നിധി ഒരു ചെറിയ വസ്ത്രമാണ് ധരിച്ചിരുന്നത്. ആള്‍ക്കൂട്ടത്തിന് നടുവില്‍പെട്ട നിധിയുടെ മുഖം കണ്ടപ്പോള്‍ അവര്‍ വളരെ നാണംകെട്ടതായി എനിക്ക് തോന്നി. ഈ വിഷയം സംസാരിക്കുന്നതിനിടെ രണ്ട് മോശം വാക്കുകള്‍ ഉപയോഗിച്ചു. അതില്‍ ക്ഷമ ചോദിച്ചു. പറഞ്ഞതെന്തായാലും, പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു'.- ഇതാണ് ശിവാജി എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ എന്നാല്‍ ശിവാജിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ മറുപടിയുമായി നിധി അഗര്‍വാള്‍ രംഗത്തെത്തി. അതിജീവിതരെ കുറ്റപ്പെടുത്തുന്നത് കൃത്രിമം കാണിക്കലാണെന്ന് നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.