- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരുമാന പരിധിയില്ല; എല്ലാ കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം; പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
എല്ലാ കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യം; പദ്ധതി പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: വരുമാന പരിധി നിശ്ചയിക്കാതെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം രൂപ വരെ ചിലവുള്ള ചികിത്സ സൗജന്യമാക്കി പഞ്ചാബ് സര്‍ക്കാര്‍. ജനുവരി മുതല്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അറിയിച്ചു. മുഖ്യമന്ത്രി സേഹത്ത് യോജന പദ്ധതിയാണ് പ്രഖ്യാപിച്ചത്.
പ്രധാന അസുഖങ്ങള്‍, ക്രിട്ടിക്കല്‍ കെയര്‍, ശസ്ത്രക്രിയകള്‍, ജീവന്‍രക്ഷാ ചികിത്സകള്‍ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയില്‍ വരും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. വരുമാന പരിധിയില്ലാതെ പഞ്ചാബിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
എല്ലാ ജനങ്ങള്‍ക്കും സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുടുംബങ്ങള്‍ക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കും. പണം നല്‍കേണ്ടതില്ലാത്ത കാഷ്‌ലെസ് ചികിത്സാ സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പുള്ള ചിലവുകള്‍, ആശുപത്രി വിട്ട ശേഷമുള്ള ചിലവുകള്‍ എന്നിവയും പദ്ധതിയുടെ പരിധിയില്‍ വരും.




