ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ചതില്‍ നടപടിയുമായി സര്‍വകലാശാല അധികൃതര്‍. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എന്‍.യു സുരക്ഷ വിഭാഗം ഡല്‍ഹി പൊലീസിന് പരാതി നല്‍കി. മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദിനും ശര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് മുദ്രാവാക്യം മുഴങ്ങിയതെന്നും പ്രതിഷേധത്തില്‍ ശവപ്പെട്ടികളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര? മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും? പേരുകള്‍ പരാര്‍ശിച്ചെന്നും ഇതൊരു മുന്നറിയിപ്പിന്റെ സന്ദേശമാണെന്നും എ.ബി.വി.പി നേതാക്കള്‍ ആരോപിച്ചു. മുദ്രാവാക്യത്തിന് പിന്നില്‍ ഇന്‍ഡ്യ സഖ്യമാണെന്ന് മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.