- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ പീഡിപ്പിച്ചെന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതി; കേസെടുത്ത് പൊലീസ്
ജയ്പുര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ പീഡിപ്പിച്ചെന്ന വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ കേസെടുത്തു. മൂന്ന് പോലീസുകാരടക്കം നാലുപേര്‍ക്കെതിരേയാണ് കേസെടുത്തത്. സര്‍ദാര്‍ഷഹര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന പോലീസുകാരിയുടെ പരാതിയിലാണ് ഇവിടെയുണ്ടായിരുന്ന എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്കെതിരേ കേസെടുത്തത്.
2017ല്‍ സര്‍ദാര്‍ഷഹര്‍ പോലീസ് സ്റ്റേഷനില്‍ ജോലിചെയ്തുവരുന്നതിനിടെ എസ്ഐ അടക്കമുള്ള പോലീസുകാരും മറ്റൊരാളും പീഡിപ്പിച്ചെന്നാണ് പോലീസുകാരിയുടെ പരാതി. ചുരു ജില്ലാ പോലീസ് സൂപ്രണ്ടിനാണ് പോലീസുകാരി പീഡനപരാതി നല്‍കിയത്. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം ഇദ്ദ്മുഖ് എസ്എച്ച്ഒ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുകയായിരുന്നു.
പീഡനം നടന്നതായി പറയുന്ന സമയത്ത് സര്‍ദാര്‍ഷഹര്‍ സ്റ്റേഷനില്‍ എസ്ഐയായിരുന്ന സുഭാഷ്, കോണ്‍സ്റ്റബിള്‍മാരായ രവീന്ദ്ര, ജയ്വീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുപുറമേ വിക്കി എന്നയാളും കേസിലെ പ്രതിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിള്‍ നിലവില്‍ സസ്പെന്‍ഷനിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അച്ചടക്കലംഘനത്തിനാണ് പോലീസുകാരിയെ സസ്പെന്‍ഡ് ചെയ്തിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.




