മുംബൈ: ബോളിവുഡ് നടന്‍ ജിതേന്ദ്രയുടെയും മകന്‍ തുഷാര്‍ കപൂറിന്റെയും ഉടമസ്ഥതയില്‍ മുംബൈയിലുള്ള വാണിജ്യ കെട്ടിടം ജപ്പാനിലെ എന്‍ടിടി ഗ്ലോബല്‍ ഗ്രൂപ്പിന് 559 കോടി രൂപയ്ക്കു വിറ്റു. ചാന്തിവ്ലി ബാലാജി ഐടി പാര്‍ക്കില്‍ 30,195 ചതുരശ്ര മീറ്ററിലുള്ള 10 നില കെട്ടിടമാണു വിറ്റത്.

ഡേറ്റ സെന്റര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ടിടി. കഴിഞ്ഞ വര്‍ഷം ജിതേന്ദ്രയും മകനും 855 കോടി രൂപയുടെ ഭൂമി ഇതേ കമ്പനിക്കു വിറ്റിരുന്നു. ജിതേന്ദ്ര (83) വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് രംഗത്തു സജീവമാണ്.