- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസ്; അരനൂറ്റാണ്ട് മുമ്പ് നടന്ന കേസ് എഴുതി തള്ളി കോടതി
7.65 രൂപ മോഷ്ടിച്ച കേസ്; എഴുതി തള്ളി കോടതി

X
മുംബൈ: അരനൂറ്റാണ്ട് മുന്‍പ് നടന്ന മോഷണ കേസ് എഴുതി തള്ളി കോടതി. രണ്ടു പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ച കേസാണ് മുംബൈയിലെ മസ്ഗാവ് കോടതി എഴുതിത്തള്ളിയത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ താരതമ്യേന നിസ്സാരമായ കേസുകള്‍ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണിത്. 1977ല്‍ 2 പേര്‍ ചേര്‍ന്ന് 7.65 രൂപ മോഷ്ടിച്ചെന്ന കേസിലെ പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു വ്യക്തമല്ല.
അവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല. അക്കാലത്തെ 7.65 രൂപ നിസ്സാര തുകയല്ലെന്ന് അറിയാമെങ്കിലും വാദിയെയും പ്രതികളെയും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണു കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.
Next Story


