- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിക്കറ്റിലെ അതുല്യമായ സംഭാവനയും മാതൃകാപരമായ നേതൃത്വവും'; രോഹിത് ശര്‍മയ്ക്ക് ഡി.ലിറ്റ് സമ്മാനിക്കാന്‍ സര്‍വകലാശാല

X
പുണെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കാന്‍ അജീങ്ക്യ ഡി.വൈ പാട്ടീല്‍ സര്‍വകലാശാല. ശനിയാഴ്ച നടക്കുന്ന ബിരുദദാന ചടങ്ങില്‍വെച്ചാണ് രോഹിത്തിന് ഡോക്ടറേറ്റ് സമ്മാനിക്കുക. ക്രിക്കറ്റിലെ അതുല്യമായ സംഭാവനയും മാതൃകാപരമായ നേതൃത്വവും കണക്കിലെടുത്താണ് രോഹിത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.
പത്താം ബിരുദദാന ചടങ്ങ് താരനിബിഡമായ ചടങ്ങായിരിക്കുമെന്ന് ബുധനാഴ്ച സര്‍വകലാശാല പറഞ്ഞു. സര്‍വകലാശാലയുടെ പ്രസിഡന്റും ചാന്‍സലറുമായ ഡോ. അജീങ്ക്യ ഡി.വൈ. പാട്ടീല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കായികരംഗത്തെ രോഹിത്തിന്റെ സമാനതകളില്ലാത്ത സംഭാവനകള്‍ക്കും ലോക വേദിയിലെ മാതൃകാപരമായ നേതൃത്വത്തിനും അദ്ദേഹത്തെ ആദരിക്കും.
Next Story


