ഡല്‍ഹി: ഇന്നലെ സര്‍വ്വീസ് നടത്തിയ ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6E 2608 വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായതായി അധികൃതര്‍. ഫ്‌ളൈറ്റ് നിലത്തിറക്കിയതിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. വ്യാഴാഴ്ച വൈകിട്ട് പൂനെയിലെ വിമാനത്താവളത്തില്‍ എത്തിയ ദില്ലി- പൂനെ ഫ്‌ലൈറ്റിനാണ് ബോംബ് ഭീഷണി ഉണ്ടായത്. രാത്രി 8:40ന് എത്തേണ്ട ഫ്‌ലൈറ്റ് 9:24ന് ആണ് ലാന്‍ഡ് ചെയ്തത്. നിലത്തിറക്കിയ ഉടന്‍ ഭീഷണി സന്ദേശം ലഭിച്ചുവെന്നും എന്നാല്‍ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

9:27ന് ബേ നമ്പര്‍ 3ല്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ 6E 2608 വ്യാജ ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. ബിടിഎസി ഉള്‍പ്പെടെ പൂര്‍ണമായ പരിശോധനയും നടത്തി. ഇതിന് ശേഷം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയെന്നും ഇന്‍ഡിഗോ അധികൃതര്‍ അറിയിക്കുകയായിരുന്നു.