ന്യൂഡല്‍ഹി: ആധാറിലെ അപ്‌ഡേഷനുകള്‍ക്കായി ഇനി ദീര്‍ഘ നേരം ക്യൂ നില്‍ക്കേണ്ടതില്ല. പകരം മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മൊബൈല്‍ നമ്പറും അഡ്രസും മാറ്റാം. അപ്‌ഡേറ്റ് വേഗത്തിലാക്കാനും ഭൗതിക ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും വെരിഫിക്കേഷന്‍ എളുപ്പത്തിലാക്കാനുമാണ് ആധാര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്. ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവ വഴിയാണ് ആധാര്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. രണ്ട് വഴികളിലൂടെ ആപ്ലിക്കേഷന്‍ വഴി വെരിഫിക്കേഷന്‍ നടത്താം. പേരോ പ്രായമോ നല്‍കി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുന്നതാണ് ഒന്ന്. രണ്ടാമത്തേത് ഇന്റര്‍നെറ്റില്ലാതെ വെരിഫിക്കേഷന്‍ അനുവദിക്കുന്ന തരത്തില്‍ തയാറാക്കിയിട്ടുള്ള ക്യൂ.ആര്‍ കോഡ് ഉപയോഗിച്ചും.