മുംബൈ: റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനും നിഷ്പക്ഷ നിലപാട് നിലനിര്‍ത്താനും മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഇന്ന് പ്രഖ്യാപിച്ചു.

റിപ്പോ നിരക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഫെബ്രുവരി നാല് മുതല്‍ ആറു വരെ നടന്ന ആര്‍ബിഐയുടെ മൂന്ന് ദിവസത്തെ ധനനയ സമിതി യോഗത്തിലാണ് തീരുമാനം. വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ-സാമ്പത്തിക സ്ഥിതിയുടെയും സാമ്പത്തിക വീക്ഷണത്തിന്റെയും വിശദമായ വിലയിരുത്തലിനുശേഷം റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എംപിസി ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നെന്ന് മല്‍ഹോത്ര പറഞ്ഞു.