ലക്‌നൗ: റീല്‍സ് ചെയ്യുന്നതിനു വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കഴുത്തിലെ കുരുക്കു മുറുകി 27കാരി ദാരുണമായി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാബേരുവിലാണ് സംഭവം. മോഹിനിയെന്ന യുവതിയാണ് റീല്‍സ് ചിത്രീകരിക്കാന്‍ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാല്‍ അബദ്ധത്തില്‍ കുരുക്കു മുറുകിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

അഞ്ചു വയസ്സുള്ള മകളുടെ മൊഴിയില്‍നിന്നുമാണ് റീല്‍സ് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് മനസ്സിലാക്കിയത്. എന്നാല്‍ മരണകാരണം അറിയില്ലെന്നാണ് യുവതിയുടെ ഭര്‍ത്താവ് ജഗദീഷ് സിങ് നല്‍കിയ മൊഴി. ഫെബ്രുവരി ആറിന് ഉച്ചയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മോഹിനി റീല്‍സ് നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്യാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു.