- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം; പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സംശയം: രണ്‍വീറിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ച് പോലിസ്
ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം

മുംബൈ: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്അജ്ഞാതരില്‍ നിന്ന് ഭീഷണി സന്ദേശം. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടാണ് ഭീഷണി എന്നാണ് സൂചന.
ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രണ്‍വീര്‍ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാകാം രണ്‍വീറിനെതിരെയുള്ള ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിച്ചു. രണ്‍വീര്‍ താമസിക്കുന്ന സെന്‍ട്രല്‍ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, സ്വകാര്യ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.


