- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ കലാപരിപാടിയുടെ പരിശീലനത്തിനിടെ വിഷപ്രാണിയുടെ കടിയേറ്റു; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുച്ചെങ്കോട്ടെ: തമിഴ്നാട്ടിലെ നാമക്കലിന് സമീപമുള്ള പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളില്‍ വെച്ച് വിഷപ്രാണിയുടെ കടിയേറ്റ എട്ടു വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് താലൂക്കിലെ എളച്ചിപാളയം ബ്ലോക്കിലുള്ള ഗൗണ്ടംപാളയം ഗവണ്‍മെന്റ് മിഡില്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി രക്ഷിതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ നടക്കാനിരിക്കുന്ന സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു സംഭവം. നൃത്തം അഭ്യസിക്കുന്നതിനിടയില്‍ നെറ്റിയില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. നിമിഷങ്ങള്‍ക്കകം കുട്ടി ബോധരഹിതയായി വീണു.
ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടിയെ തിരുച്ചെങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് നാമക്കല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.


