- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണിന്റെ ഒരു ഭാഗം തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈ മുളുണ്ടില്‍ നിര്‍മ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് എല്‍ബിഎസ് റോഡിലുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെട്രോ തൂണിന്റെ മുകള്‍ഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികള്‍ വീണത്.
ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതീവ തിരക്കുള്ള എല്‍ബിഎസ് റോഡിലുണ്ടായ അപകടത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും മെട്രോ അധികൃതരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


