- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 2.7 കിലോ ഗ്രാം സ്വര്‍ണം കാണാനില്ല; ലോക്കര്‍ തുറന്ന് സ്വര്‍ണം മോഷ്ടിച്ച് അസിസ്റ്റന്റ് മാനേജര്‍: സ്വര്‍ണം മോഷ്ടിച്ചത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണം കണ്ടെത്താന്‍
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 2.7 കിലോ ഗ്രാം സ്വര്‍ണം കാണാനില്ല; അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍

ബെംഗളൂരു: ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ച 2.7 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കാണാനില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചതായി കണ്ടെത്തി. അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള കിരണ്‍ കുമാറാണ് (34) ലോക്കര്‍ തുറന്ന് സ്വര്‍ണം മോഷ്ടിച്ചത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രാഞ്ച് മാനേജര്‍ ബാങ്കില്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ ലോക്കര്‍ തുറന്ന് സ്വര്‍ണം മോഷ്ടിക്കുക ആയിരുന്നു. സ്വര്‍ണ പണയം നല്‍കുമ്പോള്‍ ബാങ്ക് ഇടപാടുകാരില്‍നിന്നും ഈടായി വാങ്ങി സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്.
മോഷ്ടിച്ച സ്വര്‍ണം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായിട്ടാണ് ഉദ്യോഗസ്ഥന്‍ ചെലവിട്ടതെന്ന് വ്യക്തമായി. നാലു കോടി രൂപ വിലമതിക്കുന്ന 2,783 ഗ്രാം സ്വര്‍ണമാണ ഉദ്യോഗസ്ഥന്‍ അപഹരിച്ചത്. ജനുവരി ആദ്യ ആഴ്ച പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനായി ഒരു ഉപഭോക്താവ് എത്തിയപ്പോഴാണ് ലോക്കറില്‍ സ്വര്‍ണം കാണാനില്ലെന്ന കാര്യം ബാങ്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോക്കറുകളില്‍ വിശദമായി പരിശോധന നടത്തിയപ്പോഴാണ് 21 പൊതികളിലുള്ള സ്വര്‍ണം ഭാഗികമായും മൂന്നു പൊതികളിലേതു പൂര്‍ണമായും നഷ്ടമായതായി കണ്ടെത്തിയത്.
ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി സ്വര്‍ണം മറ്റു സ്ഥാപനങ്ങളില്‍ പണയം വച്ചുവെന്നും പണം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ചെലവിട്ടെന്നും പറഞ്ഞു. ഇയാള്‍ പണയം വച്ച 1.2 കിലോഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


