ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുമരണം. ബിവാഡിയിലെ കുഷ്ഖേര കരോലി വ്യവസായ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. പതിവ് പട്രോളിംഗിനിടെയാണ് അപകടം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി ബിവാഡി അഡീഷണല്‍ എസ്പി അതുല്‍ സാഹു അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. പ്രാഥമിക വിവരമനുസരിച്ച് തീപിടിത്തമുണ്ടായപ്പോള്‍ 20 ലധികം പേര്‍ ഫാക്ടറിയിനുള്ളില്‍ ഉണ്ടായിരുന്നു.