- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു-കശ്മീരില്‍ സഞ്ചാരികളുടെ വരവില്‍ കുതിപ്പ്

X
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ കുതിപ്പുണ്ടായതായി അധികൃതര്‍. 2023-2025 കാലയളവില്‍ 7.85 കോടി വിനോദസഞ്ചാരികളാണ് ജമ്മു-കശ്മീരിലെത്തിയത്. കോവിഡിനുമുമ്പ് 2016-2018 കാലയളവില്‍ ഇത് 4.76 കോടിയായിരുന്നു. ജാവിദ് ഹസന്‍ ബേഗ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയാണ് കണക്ക് വ്യക്തമാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം കശ്മീര്‍ ഡിവിഷനില്‍ സഞ്ചാരികള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. 2024ല്‍ 98 ലക്ഷം പേര്‍ എത്തിയത് കഴിഞ്ഞ വര്‍ഷം 47 ലക്ഷമായി ചുരുങ്ങി. കനത്ത മഴയും കുറവിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story


